---
title: "സ്കൂട്ടറിൽ കടത്തുകയായിരുന്ന 34 കുപ്പി പുതുച്ചേരി മദ്യവുമായി വടയം സ്വദേശി പിണറായി എക്സൈസിൻ്റെ പിടിയിൽ"
english_title: "Vadayam native Pinarayi caught by Excise with 34 bottles of Puducherry liquor he was smuggling on a scooter"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158540/Vadayam native Pinarayi caught by Excise with 34 bottles of Puducherry liquor he was smuggling on a scooter"
published_at: "2023-11-01T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541dbe0c94d9_IMG-20231101-WA0025.jpg"
keywords: []
---

# സ്കൂട്ടറിൽ കടത്തുകയായിരുന്ന 34 കുപ്പി പുതുച്ചേരി മദ്യവുമായി വടയം സ്വദേശി പിണറായി എക്സൈസിൻ്റെ പിടിയിൽ

> **Lead Summary:** സ്കൂട്ടറിൽ കടത്തുകയായിരുന്ന 34 കുപ്പി പുതുച്ചേരി മദ്യവുമായി വടയം സ്വദേശി പിണറായി എക്സൈസിൻ്റെ പിടിയിൽ

## Article Content

സ്കൂട്ടറിൽ കടത്തുകയായിരുന്ന 34 കുപ്പി പുതുച്ചേരി മദ്യവുമായി വടയം സ്വദേശി പിണറായി എക്സൈസിൻ്റെ പിടിയിൽ

പിണറായി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ. സുബിൻ രാജും, പാർട്ടിയും എൻഫോഴ്സ്മെന്റ് ഡ്യൂട്ടിയുടെ ഭാഗമായി വാഹന പരിശോധന നടത്തി വരവെയാണ് ആറാം മൈലിൽ വെച്ച് സ്കൂട്ടറിൽ കടത്തുകയായിരുന്ന 34 കുപ്പി പുതുച്ചേരി മദ്യം പിടികൂടിയത്.

കുറ്റ്യാടി വടയം സ്വദേശി കുളമുള്ള പറമ്പത്ത് കെ.പി സുരേഷി(51)നെ അറസ്റ്റ് ചെയ്തു. തലശ്ശേരി എ.സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.വി റാഫി, ടി. ബഷീർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ടി.വി രാജേഷ് ശങ്കർ. ടി.വി. സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ സമീർ, കെ.ഉമേഷ്, ജനീഷ് നരിക്കോടൻ സീനിയർ ഗ്രേഡ് ഡ്രൈവർ പി. സുകേഷ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158540/Vadayam native Pinarayi caught by Excise with 34 bottles of Puducherry liquor he was smuggling on a scooter)